About the Book

Nishabda Attimari

MALAYALAM TRANSLATION OF THE SILENT COUP: A HISTORY OF INDIA’S DEEP STATE

In this compelling book by the award-winning Indian journalist Josy Joseph, it is not India’s political leaders who are under the spotlight but the murky workings of India’s deep state, from the police to the federal investigative and intelligence agencies.

Hannah Ellis-Petersen, The Guardian


രാജ്യം കണ്ട കലാപങ്ങള്‍, തീവ്രവാദം, ഇന്ത്യയുടെ സുരക്ഷാ സംവിധാനത്തിലെ ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ള ജോസി ജോസഫിന്റെ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന്റെ സഫലീകരമണാണ് നിശബ്ദ അട്ടിമറി: ഇന്ത്യയുടെ ആഴത്തിലുള്ള ഭരണകൂടത്തിന്റെ ചരിത്രം. ഒരു ഭരണഘടനാധിഷ്ഠിത സര്‍ക്കാരിനു കീഴില്‍ എങ്ങനെയാണ് ഇന്ത്യയുടെ ജനാധിപത്യം ക്രമാനുഗതമായി തകര്‍ക്കപ്പെടുന്നതെന്ന്, അടിയന്തരിമായി വായിച്ചിരിക്കേണ്ട ഈ പുസ്തകം വെളിപ്പെടുന്നു.

തകര്‍ക്കപ്പെടാത്ത പാര്‍ലമെന്ററി ജനാധിപത്യത്തിന് പേരുകേട്ട ഇന്ത്യ ഒരിക്കലും ഒരു സൈനിക അട്ടിമറി നേരിട്ടിട്ടില്ല. ഭരണഘടനാ അസ്ഥിരതയില്‍ വലയു ഉപഭൂഖണ്ഡത്തില്‍ അതൊരു മികച്ച നേട്ടവുമാണ്. എന്നിരുന്നാലും, ഇന്ത്യയുടെ ജനാധിപത്യം അപകടത്തിലാണ്. ആഗോള വിലയിരുത്തലുകള്‍ പ്രകാരം ഇന്ത്യ ഇപ്പോഴൊരു ‘ഭാഗികമായി സ്വതന്ത്ര’ രാജ്യം അല്ലെങ്കില്‍ ‘തിരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യം’ അനുഭവിക്കുന്ന രാജ്യമാണ്. ജനാധിപത്യത്തിന്റെ ഇത്തരത്തിലുള്ള പതനത്തിന്റെ കാരണങ്ങളിലേക്ക് ആഴത്തത്തില്‍ ഇറങ്ങി ചെല്ലുന്ന ജോസി ജോസഫ്, അസ്വസ്ഥജനകമായ ഒരു സത്യം വെളിപ്പെടുത്തുന്നു: തീവ്രവാദവുമായുള്ള ഇന്ത്യയുടെ പോരാട്ടം അതിന്റെ ഭരണ സംവിധാനത്തെ പ്രത്യാഘാതപരമായി വളച്ചൊടിച്ചിരിക്കുന്നു.

1980 കളിലും 90 കളിലും രാജ്യത്ത് കലാപങ്ങള്‍ സങ്കീര്‍ണ്ണമായ ഘട്ടത്തില്‍, ഇന്ത്യയുടെ സുരക്ഷാ സേനകള്‍ വലിയ പ്രതിസന്ധിയാണ് നേരിട്ടത്. ഈ സന്ദിഗ്ധാവസ്ഥ മറികടക്കാനെന്നോണം പോലീസ്, ഇന്റലിജന്‍സ്, ഫെഡറല്‍ ഏജന്‍സികള്‍, നികുതി വകുപ്പുകള്‍ എന്നിവര്‍ കടുത്ത നടപടികളിലേക്ക് നീങ്ങി. അവര്‍ വ്യാജ തെളിവുകള്‍ ഉണ്ടാക്കുക, ഭീകരാക്രമണങ്ങള്‍ നടത്തുക എന്നിവ തൊട്ട് തങ്ങളുടെ താത്പര്യം സംരക്ഷിക്കാനായി തീവ്രവാദ സംഘടനകള്‍ സൃഷ്ടിക്കുക പോലും ചെയ്തു. ഒടുവില്‍, ഭീകരതയ്ക്കെതിരായി തുടങ്ങിയതെല്ലാം പല അടരുകളുള്ള വ്യവസായ സംരംഭമായി പരിണമിക്കുന്നതിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. കശ്മീരി തീവ്രവാദം മുതല്‍ ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധം വരെ, മുംബൈ ആക്രമണം മുതല്‍ വടക്കുകിഴക്കന്‍ മേഖലയിലെ അശാന്തി വരെ, ഇന്ത്യയുടെ ”ഭീകരതയ്ക്കെതിരായ യുദ്ധം” അതിന്റെ സുരക്ഷാ സ്ഥാപനങ്ങളെ കൂടുതല്‍ ദേശീയത, വര്‍ഗീയത, ഭയാനകമായ അഴിമതി എന്നിവയിലേക്ക് നയിക്കുകയാണുണ്ടായത്.

ഇതിന്റെയെല്ലാം ഏറ്റവും അപകടകരമായ അനന്തരഫലം എന്താണെന്നു വച്ചാല്‍, രാഷ്ട്രീയ ഭരണകൂടം ഇന്ത്യയുടെ സുരക്ഷാ സംവിധാനത്തെ മൊത്തത്തില്‍ പിടിച്ചെടുത്തു എന്നതാണ്. തത്ഫലമായി, ഒരു കാലത്ത് ഭരണഘടനയുടെ സംരക്ഷകരായിരുന്ന ഈ സ്ഥാപനങ്ങളെല്ലാം തന്നെ ഇപ്പോള്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി നടപ്പിലാക്കുന്നവരായി പ്രവര്‍ത്തിക്കുന്നവരായി. ഒരു അട്ടിമറിയിലൂടെ മാത്രമല്ല, വ്യവസ്ഥാപിതമായ ശോഷണത്തിലൂടെയും ജനാധിപത്യത്തെ അട്ടിമറിക്കാന്‍ കഴിയുമെന്ന് തെളിയിക്കുന്ന നിശ്ശബ്ദ അട്ടിമറി ഇന്ത്യയോ്ട് ഉണര്‍വിനുള്ള ആഹ്വാനമാണ്. ഇന്ത്യയില്‍, അട്ടിമറികള്‍ കാര്യമായി നടക്കുന്നുണ്ടെന്നും ജോസി ജോസഫ് ഈ പുസ്തകം മുന്‍ നിര്‍ത്തി വാദിക്കുന്നുണ്ട്.

HONOURS​​

Senior journalist and author Josy Joseph’s The Silent Coup WAS awarded the prestigious Global Media Book Prize by the Kerala Media Academy (KMA). The honour, which included a cash prize of Rs 50,000 and a citation, was presented at the International Media Festival in Ernakulam on March 25, 2023.

Order Book

Amazon Azhimukham